Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boxing Match

Wayanad

ബോ​ക്സിം​ഗ് മ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ച്ചി​നെ​യും മ​ർ​ദി​ച്ച സം​ഭ​വം

മാ​ന​ന്ത​വാ​ടി: സ്കൂ​ൾ ഒ​ളി​ന്പി​ക്സി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി മൈ​സൂ​രു റോ​ഡി​ലെ എ​ബി​എ ബോ​ക്സിം​ഗ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ബോ​ക്സിം​ഗ് മ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ച്ചി​നെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യം​ഗ് ഡെ​മോ​ക്രാ​റ്റ്സ് വ​യ​നാ​ട് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. മു​ഹ​മ്മ​ദ് സ​ക​രി​യ്യ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ​ര​ത്തി​നെ​ത്തി​യ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യും ഒ​രാ​ളു​ടെ കാ​ലി​ന് പൊ​ട്ട​ലു​ണ്ടാ​യ​താ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തോ​ളി​ലും ത​ല​യി​ലും താ​ടി​യെ​ല്ലി​ലും ഇ​ടു​പ്പി​ലും പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ​യി​ലാ​ണ്. ഗു​രു​ത​ര​മാ​യ അ​ക്ര​മ​ത്തി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ര​യാ​യ​ത്. കോ​ച്ചി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​റ് കാ​യി​ക​താ​ര​ങ്ങ​ളി​ൽ ര​ണ്ട് പേ​ർ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ഇ​വ​ർ​ക്കും ആ​ക്ര​മ​ണ​വും അ​പ​മാ​ന​വും നേ​രി​ടേ​ണ്ടി വ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കെ.​എ​സ്. മു​ഹ​മ്മ​ദ് സ​ക​രി​യ്യ പ​റ​ഞ്ഞു.

ജി​ല്ലാ​ത​ല കാ​യി​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷി​ക്ക​ണം. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നി​യ​മാ​നു​സൃ​ത​മാ​യ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യം​ഗ് ഡെ​മോ​ക്രാ​റ്റ്സ് ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി​യം​ഗം എം. ​അ​ഫ്സ​ൽ, മാ​ന​ന്ത​വാ​ടി അ​സം​ബ്ലി ട്ര​ഷ​റ​ർ സി.​കെ. സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up